SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 PM IST

യാത്രയയപ്പ് സമ്മേളനം

photo
മധുരാദരം പരിപാടിയിൽ വിരമിക്കുന്ന അദ്ധ്യാപകർക്ക് കെ.എം. സച്ചിൻ ദേവ് എം.എൽ.എ ഉപഹാരം നല്കുന്നു

ഉള്ളിയേരി:പാലോറ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 32 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അദ്ധ്യാപകരായ സി. കെ. രാധാകൃഷ്ണനും കെ. ജി സുമതിക്കും മധുരാദരം യാത്രയയപ്പ് സംഘടിപ്പിച്ചു. എം.എൽ.എ കെ. എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ. എം . ബാലരാമൻ അദ്ധ്യക്ഷനായി. രമേശ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. പാടത്തിൽ ബാലകൃഷ്ണൻ, ടി. എ ശ്രീജിത്ത്, ഇ. എം. ബഷീർ, ശ്രീധരൻ പാലയാട്ട്, ടി.കെ. അനിൽകുമാർ, പി.ടി. അൻവർ, നവോദയ ബാലകൃഷ്ണൻ, പി.സി. പാർത്ഥിവ്,​എസ്. ശ്രീചിത്ത് ,​ആർ. വി. സരിത എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികൾ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL