SignIn
Kerala Kaumudi Online
Friday, 23 October 2026 12.08 PM IST

ഹി​ന്ദി​ ​ലാം​ഗ്വേ​ജ് ​ലാ​ബ് തുടങ്ങി

photo
ലാംഗ്വേജ് ലാബ് താമരശ്ശേരി ഡി.ഇ.ഒ നജ്മുദ്ദീൻ എൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ഹിന്ദി പഠനം എളുപ്പവും ആസ്വാദനകരവുമാക്കുന്നതിന് 5 മുതൽ 7 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ വികസിപ്പിച്ചെടുത്ത ഇ -ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ്' മുണ്ടക്കര എ.യു.പി സ്കൂളിൽ തുടങ്ങി. ഇന്ററാക്ടീവ് ഡിജിറ്റൽ പഠനരീതികൾ, ശബ്ദ-ദൃശ്യ പ്രായോഗികങ്ങൾ, സ്വയംപരിശീലന സംവിധാനം എന്നിവ ഉപയോഗിച്ചാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. താമരശ്ശേരി ഡി.ഇ.ഒ നജ്മുദ്ദീൻ എൻ കെ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ സന്തോഷ്‌ കെ അദ്ധ്യക്ഷത വഹിച്ചു. അനുപമ.പി, ബിജേഷ് പി.എൻ, വേദമിത്ര. ആർ എന്നിവർ പ്രസംഗിച്ചു. പി.വി രാമകൃഷ്ണൻ സ്വാഗതവും ഗീത എ.എം നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL