ബേപ്പൂർ; ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 49-ാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ബേപ്പൂർ തീരത്ത് 'ഡേ അറ്റ് സീ " ഇവന്റ് നടത്തി. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഷിപ്പ് അഭിനവ്, ഇന്റർസെപ്റ്റർ ബോട്ട് ഐസിജിഎസ് സി-404, ഇന്റർസെപ്റ്റർ ക്രാഫ്റ്റുകൾ ഐസി-115, ഐസി-116 എന്നിവയുടെ പങ്കാളിത്തത്തോടെ ബേപ്പൂരിൽ നിന്ന് 2 നോട്ടിക്കൽ അകലെ വെച്ചായിരുന്നു വാർഷികാഘോഷം. ഐ.സി.ജി.എസ് ബേപ്പൂറിന്റെ കമാൻഡിംഗ് ഓഫീസർ കമാൻഡന്റ് സന്ദീപ് സിംഗ്, ഡെപ്യൂട്ടി കളക്ടർ കോഴിക്കോട് ഹർഷിൽ ആർ മീന എന്നിവർ ഐ.സി.ജി.എസ് അഭിനവിൽ വച്ച് അഭ്യാസ പ്രകടനങ്ങൾ നിരീക്ഷിച്ചു. കോളം ഡിവിഷൻ ഫോർമേഷൻ, ബോർഡിംഗ് ഓപ്പറേഷൻസ്, സ്റ്റെബിലൈസ്ഡ് റിമോട്ട് കൺട്രോൾ ഗൺ ഓപ്പറേഷൻസ്, ചെറിയ ആയുധങ്ങളുടെ ഫയറിംഗ്, സർവൈവർ റിക്കവറി ഡ്രില്ലുകൾ, സ്റ്റീം പാസ്റ്റ് തുടങ്ങിയ പ്രകടനങ്ങൾ ശ്രദ്ധേയമായി. ഐ.സി.ജി.എസ് അഭിനവ് കമാൻഡന്റ് (ജെജി) പ്രഭാത് കുമാർ നേതൃത്വം നൽകി. ഐ.സി.ജി.എസ് സി-404 അസി. കമാൻഡന്റ് സരത് ജോസ്, ഉണ്ണികൃഷ്ണൻ, വി.എസ്. വിപിൻ എന്നിവരും പങ്കെടുത്തു. തുറമുഖത്ത് എത്തിയ നാട്ടുകാർക്ക് കപ്പൽ സന്ദർശിക്കാനുള്ള അവസരമുണ്ടായി. ബേപ്പൂർ വാട്ടർ ഫെസ്റ്റിലും ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഷിപ്പായ അഭിനവ് പങ്കെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |