വടകര: ഒഞ്ചിയം പഞ്ചായത്തിലെ നാലാം വാർഡിൽ പരിസരവാസികൾ ചൂണ്ടിക്കാട്ടിയ പോരായ്മകളും നിയമവശങ്ങളും പരിശോധിക്കാതെ ഏകപക്ഷീയമായി പള്ളി കമ്മിറ്റിയ്ക്ക് ശ്മശാനം നിർമ്മിക്കാൻ നൽകിയ അനുമതി പിൻവലിക്കണമെന്ന് സ്ഥലം സന്ദർശിച്ച ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ല പ്രസിഡന്റ് സി.ആർ പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു. ജനങ്ങളുടെ ഭാഗം കേൾക്കാതെ പക്ഷപാതപരമായി റിപ്പോർട്ട് നൽകിയ എ.ഡി.എമ്മിനെതിരെ നടപടി എടുക്കണം. അനധികൃത ശ്മശാനത്തിനെതിരെ സമരസമിതി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പ്രക്ഷോഭത്തിനും പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് അഭിജിത്ത് കെ. പി, മണ്ഡലം ജനറൽ സെക്രട്ടറി അനിൽകുമാർ വി പി , അതുൽ ആനന്ദ് , രവീന്ദ്രൻ പൗർണമി, നാരായണൻ ,ചന്ദ്രമോഹൻ, പ്രശാന്ത് , നിഖിൽ, വിനു എന്നിവരും കൂടെയുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |