നാദാപുരം: ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ അഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന വനിത ഫെസ്റ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.കെ.നാസർ, എം. സി.സുബൈർ, മെമ്പർമാരായ വി. അബ്ദുൽ ജലീൽ, സി.വി. നിഷ മനോജ്, തൂണേരി ബ്ലോക്ക് സി.ഡി.പി.ഒ. ചിന്മയി, കരിമ്പിൽ ദിവാകരൻ, കെ.ടി.കെ ചന്ദ്രൻ, ടി.പി.പ്രിൻസിയാ ബാനു എന്നിവർ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജനീദ ഫിർദൗസ് സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർ വൈസർ നിഷ നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ വനിത സംരംഭകർ, എഴുത്തുകാർ, കലാകാരികൾ, പരമ്പരാഗത കൈത്തൊഴിലുകാർ എന്നിവരാണ് ഫെസ്റ്റിന്റെ ഭാഗമായത്.
30 സ്റ്റാളുകളിൽ നിന്ന് ലഭിച്ച 1.05 ലക്ഷം രൂപയുടെ വിരുവരവ് ചെറുകിട സംരംഭകർക്ക് വലിയ നേട്ടമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |