SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

പുറക്കാമല സമരത്തിന് ലീഗിന്റെ പിന്തുണ

g
പുറക്കാമല സംരക്ഷണ സമിതി സമരപന്തൽ സന്ദർശിച്ച് ജില്ലാ മുസ്‌ലിം ലീഗ് ജന:സെക്രട്ടറി ടി.ടി ഇസ്മായിൽ സംസാരിക്കുന്നു

മേപ്പയ്യൂർ: മേപ്പയ്യൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന പുറക്കാമലയെ തകർത്ത് കരിങ്കൽ ഖനനം നടത്താനുള്ള ക്വാറി മാഫിയകളുടെ നീക്കത്തിനെതിരെ പുറക്കാമല സംരക്ഷണ സമിതി നടത്തുന്ന സമരത്തിന് മുസ്‌ലിം ലീഗ് പൂർണ പിന്തുണ നൽകുമെന്ന് ജില്ലാ ജന: സെക്രട്ടറി ടി. ടി ഇസ്മായിൽ പറഞ്ഞു. പുറക്കാമല തകർന്നാൽ ജില്ലയിലെ പ്രധാന നെല്ലറയായ കരുവോട് ചിറ ഇല്ലാതാവും. മലയുടെ താഴ്‌വാരത്ത് താമസിക്കുന്ന നൂറുകണക്കിന് ആളുകളുടെ ജീവൻ ഭീഷണിയിലാവുമെന്നും പുറക്കാമല സംരക്ഷണ സമിതി നടത്തുന്ന സമരപന്തൽ സന്ദർശിച്ച ടി. ടി ഇസ്മായിൽ പറഞ്ഞു. കീപ്പോട്ട് പി.മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്വാലി, എം.കെ അബ്ദുറഹിമാൻ, കമ്മന അബ്ദുറഹിമാൻ, എം.എം അഷറഫ്, ഹുസൈൻ കമ്മന, കെ.എം.എ അസീസ്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, വി.എം അസൈനാർ, ഷർമിന കോമത്ത്, സറീന ഒളോറ, അഷീദ നടുക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL