ബേപ്പൂർ ;ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് റണ്ണർ അപ്പ് നേടിയ നടുവട്ടം ഗവ. യു.പി സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് വിജയാഘോഷറാലി സംഘടിപ്പിച്ചു. നടുവട്ടം ഗവ. യു.പി സ്കൂൾ സംഘടിപ്പിച്ച ‘വൈകിങ്സ് 25’ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ ഫാറൂഖ് എച്ച്.എസ്.എസ് ഫാറൂഖ് കോളേജ് വിജയികളായി. നടുവട്ടം ഗവ. യു.പി സ്കൂൾ ഇരുവിഭാഗങ്ങളിലും രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഫാറൂഖ് കോളേജിൽ നടന്ന എൽ.പി വിഭാഗം കെ.സി ഹസ്സൻകുട്ടി സാഹിബ് മെമോറിയാൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിലും നടുവട്ടം ഗവ. യു.പി റണ്ണർ അപ്പ് നേടി. റാലിയിൽ സ്കൂൾ പ്രധാനദ്ധ്യാപകൻ മനോജ് കുമാർ, മാറാട് ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീജിത്ത്, പ്രജീഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |