കുന്ദമംഗലം: ഗോഡ്സയെ പ്രകീർത്തിച്ച പ്രൊഫ. ഷൈജ ആണ്ടവനെ കോഴിക്കോട് എൻ.ഐ.ടിയുടെ ഡീൻ ആക്കി നിയമിച്ചതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് എൻ.ഐ. ടിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി മുനീബ് എലങ്കമൽ ഉദ്ഘാടനം ചെയ്തു. ഗോഡ്സെ വാദിയായ ഡീനിനെ അംഗീകരിക്കില്ലെന്നും നിയമനം പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിൽ ജില്ലാ പ്രസിഡന്റ് ആയിഷ മന്ന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുജാഹിദ് മേപ്പയ്യൂർ സ്വാഗതവും ജനറൽ കൗൺസിൽ അംഗം മുസ്ലിഹ് പെരിങ്ങൊളം നന്ദിയും പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി റഈസ് കുണ്ടുങ്ങൽ, സെക്രട്ടറി അഫ്നൻ വേളം എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |