കുന്ദമംഗലം: പുള്ളന്നൂർ ഗവ. എൽ.പി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 27 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടനിർമ്മാണം. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കോമ്പൗണ്ട് വാൾ, ഗ്രൗണ്ട് ഇന്റർലോക്ക് എന്നിവയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ നിർവഹിച്ചു. വി.പി.എ സിദ്ദീഖ്, പി.ടി അബ്ദുറഹിമാൻ, പി.ടി.എ പ്രസിഡന്റ് കെ.സി അബ്ദുൽസലാം, പ്രധാനദ്ധ്യാപകൻ എം.ടി മുഹമ്മദ്, കോട്ടക്കൽ ഷംസുദ്ദീൻ, അബ്ദുൽ അസീസ് ആറങ്ങാട്ട്, മുഹമ്മദ് ബഷീർ, പ്രഭിഷ ജയൻ, എം ധീഷ്മ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |