SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 PM IST

ശിൽപ്പശാല സംഘടിപ്പിച്ചു

sys
എസ്.വൈ.എസ്

കുന്ദമംഗലം: റംസാൻ മാസത്തിൽ മഹല്ല് തലത്തിലും യൂണിറ്റ് കേന്ദ്രീകരിച്ചും എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന തൻസിൽ പദ്ധതിയുടെ പരിശീലന ശിൽപ്പശാല കോഴിക്കോട് സൗത്ത് ജില്ലാ ദഅവ കാര്യ പ്രസിഡന്റ് ഡോ. അബൂബക്കർ നിസാമി ഉദ്ഘാടനം ചെയ്തു. ഖുർആൻ പാരായണ പരിശീലന സെഷൻ ഖാരിഅ് അബ്ദുൽ ഖാദർ സഖാഫി പൈലിപ്പുറം നേതൃത്വം നൽകി. കുന്ദമംഗലം, പതിമംഗലം, കുറ്റിക്കാട്ടൂർ, പെരുമണ്ണ, മെഡിക്കൽ കോളേജ് സർക്കിളുകളിലെ ഇമാമുമാർ , ഖത്തീബുമാർ എന്നിവർ സംബന്ധിച്ചു. കുന്ദമംഗലം സോൺ ദഅവ കാര്യ പ്രസിഡന്റ് അക്ബർ ബാദുഷ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സോൺ സെക്രട്ടറി സയ്യിദ് ത്വാഹാ ഹുസൈൻ സഖാഫി സ്വാഗതവും ശൗക്കത്ത് സഖാഫി കളരിക്കണ്ടി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL