SignIn
Kerala Kaumudi Online
Friday, 23 October 2026 6.42 PM IST

കർഷകർക്ക് പരിശീലന പരിപാടി

2
പടം: ചെക്യാട് സർവ്വീസ് സഹകരണ ബേങ്കിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കർഷകർക്കുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവരുടെ യാത്രയുടെ ഫ്ലാഗ് ഓഫ് ബേങ്ക് പ്രസിഡൻ്റ് പി. സുരേന്ദ്രൻ നിർവഹിക്കുന്നു.

വളയം: ചെക്യാട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുത്ത കർഷകർക്ക് രണ്ട് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചു. ചെക്യാട് കൃഷി ഭവൻ മുഖേന തിരത്തെടുത്ത അമ്പത് കർഷകർക്കാണ് കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്, പടന്നക്കാട് കാർഷിക ഗവേഷണകേന്ദ്രം എന്നിവിടങ്ങളിലായി പരിശീലനം നൽകിയത്. വെയർഹൗസിംഗ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ന്യൂഡൽഹിയാണ് പരിശീലകർ. കർഷകർ ഉൾപ്പെട്ട സംഘത്തിന്റെ യാത്രയുടെ ഫ്ലാഗ് ഓഫ് ചെക്യാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രൻ നിർവഹിച്ചു. ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാർ, ചെക്യാട് കൃഷി അസിസ്റ്റന്റ് ഓഫീസർ ഗ്രീഷ്മ, ജെ.കെ. ബാലൻ, പി.കെ.അനിൽ, സി. പ്രേമ, സൗമ്യ കെ, ബ്രാഞ്ച് മാനേജർ പി.ബിനു, എ.കെ.ബവിനേഷ് പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL