മേപ്പയ്യൂർ:കക്ഷിരാഷ്ട്രീയത്തിനതീതമായി മുഴുവൻ സംഘടനകളും ലഹരിക്കെതിരെ ഒരേ സ്വരത്തിൽ മുന്നിട്ടിറങ്ങണമെന്ന് മേപ്പയ്യൂർ മണ്ഡലം കെ.എൻ.എം സംഗമം ആവശ്യപ്പെട്ടു.സംസ്ഥാന പ്രവർത്തക സമിതി അംഗം വി.പി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. സാമൂഹിക വിപത്തായ ലഹരിക്കെതിരെയുള്ള ജനകീയ പോരാട്ടം ആവശ്യമാണെന്നും
ലഹരിയോട് അനുഭാവം കാട്ടുന്ന വിഭാഗത്തെ ബോധവത്കരിക്കാൻ പുതിയ ഭാഷയും ശൈലിയും പ്രയോഗിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വി.വി അമ്മത് അദ്ധ്യക്ഷനായി. കെ.എൻ.എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി, കെ.എം.എ അസീസ്,ഡോ. പി.കെ ജംഷീർ ഫാറൂഖി, എൻ.കെ.എം സക്കരിയ്യ, കെ.കെ കുഞ്ഞബ്ദുള്ള, കെ മറിയം ,വി.കെ അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |