കോഴിക്കോട്: പൊതുജനങ്ങളിൽ സുരക്ഷിതമായ ഭക്ഷണശീലം വളർത്തിയെടുക്കുന്നതിനുള്ള കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഈറ്റ് റൈറ്റ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഈറ്റ് റൈറ്റ് വാക്കത്തോണും ഈറ്റ് റൈറ്റ് മേളയും സംഘടിപ്പിക്കുന്നു. ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന വാക്കത്തൺ നാളെ രാവിലെ വനം വന്യജീവി മന്ത്രി എ.കെ ശശീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷ അസി.കമ്മിഷണർ എ.സക്കീർ ഹുസെെൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ നിന്ന് 8 മണിക്ക് ആരംഭിക്കും. തുടർന്ന് നടക്കുന്ന ഈറ്റ് റൈറ്റ് മേള നടക്കും.അനുബന്ധിച്ച് നടക്കുന്ന മില്ലറ്റ് മേള വെെകീട്ട് നാലിന് എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |