SignIn
Kerala Kaumudi Online
Friday, 23 October 2026 11.52 AM IST

മുസ്ലീംലീഗ് പ്രവർത്തക സംഗമം

g
മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രവർത്തക സംഗമം ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അഴിമതി രഹിത പ്രാദേശിക ഭരണകൂടമാണ് മുസ്ലിം ലീഗ് ലക്ഷ്യം വെക്കുന്നതെന്നും നിലവിലുള്ള അഴിമതി നിറഞ്ഞ ഭരണം മാറ്റി ജനങ്ങൾക്ക് പ്രതീക്ഷക്കൊത്ത പ്രാദേശിക ഭരണകൂടം നിലവിൽ വരാൻ മുസ്ലിം ലീഗ് പ്രവർത്തകർ തയ്യാറെടുക്കണമെന്ന് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ അഭ്യർത്ഥിച്ചു. മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലീംലീഗ് പ്രവർത്തക സംഗമം മേപ്പയ്യൂർ പാലിയേറ്റീവ് സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മന അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്ട്യാലി, എം.കെ അബ്ദുറഹിമാൻ, എം.എം അഷറഫ്,കെ.എം.എ അസീസ്,ഇല്ലത്ത് അബ്ദുറഹിമാൻ,മുജീബ് കോമത്ത്,ഹുസ്സൈൻ കമ്മന,ഷർമിന കോമത്ത്,അഷീദ നടുക്കാട്ടിൻ,സറീന ഓളോറ,റാബിയ എടത്തിക്കണ്ടി പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL