ബാലുശ്ശേരി: കേരള സ്റ്റേറ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ബാലുശ്ശേരി ബ്ലോക്ക് വാർഷിക സമ്മേളനം നാടക നടൻ മുഹമ്മദ് പേരാമ്പ്ര സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേവസ്യ കെ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വി.കെ. സുകുമാരൻ കൈത്താങ്ങ് വിതരണം ചെയ്തു. സി .അപ്പുക്കുട്ടി,പി.കെ. ശശിധരൻ, ഒ.പി. ചന്ദ്രൻ, പി.പി ബാലൻ, പി.സുധാകരൻ, എ.കെ. ദാമോദരൻനായർ, കെ.കെ. നാരായണി,എം.കെ ഗണേശൻ, വി.കെ. വേണുഗോപാലൻ, കെ.എം ഖദീജ, എം. സുധാകരൻ,എം.കെ. ബിപിൻ,എം.എം ഗണേശൻ പ്രസംഗിച്ചു. അന്തരിച്ച മുൻ സെക്രട്ടറി ടി.പി. ശങ്കരൻ നായരുടെ ഫോട്ടോ സി.അപ്പുക്കുട്ടി അനാച്ഛാദനം ചെയ്തു. ഭാരവാഹികളായി ദേവസ്യ കെ.വർഗീസ് ( പ്രസിഡൻ്റ്),പി.കെ. ശശിധരൻ ( സെക്രട്ടറി), ഇ.പ്രേമരാജൻ ( ട്രഷറർ) തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |