SignIn
Kerala Kaumudi Online
Friday, 23 October 2026 12.41 PM IST

ആശമാർക്ക് പിന്തുണയുമായി എം.എൻ കാരശ്ശേരി

jj
എം.എൻ കാരശ്ശേരി

കോഴിക്കോട്: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പിന്തുണയുമായി സാമൂഹ്യനിരീക്ഷകൻ എം.എൻ.കാരശ്ശേരി. സമരത്തെ പിന്തുണച്ച അദ്ദേഹം പരിഹാരത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വീഡിയോ സന്ദേശം നൽകി. ഈ സമരം ന്യായമാണെന്നും പ്രവൃത്തിമേഖലയോട് കടപ്പാടുള്ള സമൂഹമാണ് ആശാ വർക്കർമാരെന്നും അദ്ദേഹം പറഞ്ഞു. സമരത്തെ നിന്ദിച്ചുകൊണ്ട് മുൻമന്ത്രി എളമരം കരീം സംസാരിച്ചതിൽ തനിക്ക് വളരെയധികം ഖേദമുണ്ട് തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ നടത്തിയ സമരങ്ങളിലൂടെ വളർന്നുവന്ന നേതാവാണ് എളമരം കരീം. കേന്ദ്രത്തിന് ഉത്തരവാദിത്തമുണ്ടെന്നും സമരം നടത്തേണ്ടത് കേന്ദ്രത്തിനെതിരെയാണെന്നും വാദമുണ്ട്. ശരിയാണ്,​ പക്ഷേ കേരളത്തിന് കിട്ടാനുള്ള വിഹിതം വാങ്ങേണ്ട ഉത്തരവാദിത്വം കേരള ഗവൺമെന്റ് ഏറ്റെടുക്കണം. ഇവരെക്കൂടി കൂട്ടിയാണ് സംസ്ഥാനം സമരത്തിന് പോകേണ്ടത്. ബദൽ സമരം പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടത്. ഈ സമരത്തോട് വലിയ പക കേരള സർക്കാരിനുണ്ടെന്നതിന് തെളിവാണ് സമരത്തെ അനുകൂലിച്ച സാംസ്കാരിക,​ പൗരാവകാശ പ്രവർത്തകരെ കേസിൽ ഉൾപ്പെടുത്തിയതെന്നും എം.എൻ കാരശ്ശേരി പറഞ്ഞു.

ഇന്നലെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഐക്യ മഹിളാസംഘം അഖിലേന്ത്യാനേതാവ് കെ.സിസിലി, മുൻ മന്ത്രി ബാബു ദിവാകരൻ തുടങ്ങിയവർ ആശാവർക്കർമാർക്ക് പിന്തുണയുമായി എത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL