കൊയിലാണ്ടി :പുറക്കൽ പാറക്കാട് ജി.എൽ.പി സ്കൂൾ 69-ാമത് വാർഷികാഘോഷവും പത്ത് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വർണ്ണക്കൂടാരവും കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.കെ ശ്രീകുമാർ അദ്ധ്യക്ഷനായി. ചൈത്ര വിജയൻ സമ്മാനങ്ങൾ വിതരണം ചെയ്തു. പപ്പൻ മൂടാടി,അഡ്വ ഷഹീർ, ബി.പി.സി.എം മധുസൂദനൻ, കെ നാരായണൻ, എ.ടി രവി, രാജൻ ചേനോത്ത്, രജിത, ചന്ദ്രൻ, രാമകൃഷ്ണൻ കിഴക്കയിൽ, എം.വി സന്തോഷ്, കെ.കെ സതീശൻ, മമ്മദ് തടത്തിൽ, മജീദ് യു.കെ, ടി മുഹമ്മദ്, സുധ ഊരാളുങ്കൽ, ഇ.പി ഷൈലു, വി.ആർ റിനു പ്രസംഗിച്ചു. വിരമിക്കുന്ന പ്രധാനാദ്ധ്യാപിക സുധ ഊരാളുങ്കലിനുള്ള ഉപഹാരം സി.കെ ശ്രീകുമാർ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |