പേരാമ്പ്ര: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ജില്ലാ കുടുംബശ്രീ മിഷൻ, വ്യവസായ വാണിജ്യ വകുപ്പ്, എന്നിവരുടെ സഹകരണത്തോടെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തൊഴിൽ മേള സംഘടിപ്പിക്കുന്നു. എട്ടിന് രാവിലെ 9:30 മുതൽ ഡിഗ്നിറ്റി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പേരാമ്പ്രയിൽ നടക്കും. മേളയിൽ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള 30 ലധികം പ്രമുഖ കമ്പനികൾ, ആയിരത്തോളം ഒഴിവുകളുമായി പങ്കെടുക്കുന്നു.എസ്.എസ്.എൽ.സി മുതൽ പ്രൊഫഷണൽ ഡിഗ്രി വരെ യോഗ്യത ഉള്ളവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാമെന്ന് വാർത്താസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. എൻ.പി ബാബു, വിശ്വൻ കോറോത്ത്, കെ സജീവൻ,ശശികുമാർ പേരാമ്പ്ര, കെ കെ വിനോദൻ പി ടി അഷറഫ് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |