കോഴിക്കോട്: മൊകവൂരിൽ സ്ഥാപിച്ച ഹെൽത്ത് വെൽനസ് സെന്റർ ഉദ്ഘാടനം വനം മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു.
12-ാമത് ഹെൽത്ത് സെന്ററാണിത്. മൊകവൂരിൽ പെരിങ്ങിണി ജംഗ്ഷന് സമീപം വാടക കെട്ടിടത്തിലാണ് ഉച്ച ഒരു മണി മുതൽ വൈകീട്ട് ഏഴ് മണി വരെ സേവനം ലഭ്യമാക്കും. ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡോ. മുനവർ റഹ്മാൻ, എസ്.എം തുഷാര, വി.പി മനോജ്, ഇ.പി സഫീന, കെ.റീജ, സി.വി ആനന്ദകുമാർ, മഹേഷ്, ബാലഗോപാലൻ കോവിളി, രാഹുൽ വെള്ളാങ്കൂർ, സി.കെ സുരേഷ്, സുനിൽ കുമാർ കിഴക്കയിൽ, ഡോ. നിജിൻ, ഡോ. റൂബി ഡോ. എസ് ജയശ്രീ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |