മുക്കം: പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ കമ്മിഷനെ നിയമിക്കുക, പതിനൊന്നാം പെൻഷൻ പരിഷ്കരണത്തിലെ ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കുക, സർക്കാർ വിഹിതം ഉൾപ്പെടുത്തി മെഡിസെപ് അപാകം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കുന്ദമംഗലം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കം സബ് ട്രഷറിക്കു മുന്നിൽ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.ജയഭാനു ഉദ്ഘാടനം ചെയ്തു. ടി. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എം.ടി. വേണുഗോപാലൻ, സി. കെ. വിജയൻ, പി. ശശികുമാർ, സുരേന്ദ്രൻ പുതിയേടത്ത്, എ. ഗോപിനാഥൻ, പെണ്ണുട്ടി, സി. കെ ചന്ദ്രികദേവി, എൻ. ഷാജി,ചേറ്റൂർ സദാനന്ദൻ,എം. ഇ. രാജൻ,ലോഹിതാക്ഷൻ, കെ. പ്രേമൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |