നാദാപുരം: ഇയ്യങ്കോട് രണ്ടാം വാർഡിലെ വെള്ളിയോടങ്കണ്ടി മുക്ക് മുതൽ മന്ദമ്പത്ത് വരെ നീണ്ടു കിടക്കുന്ന റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമ്മിച്ചത്. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി. മുഹമ്മദലി നിർവഹിച്ചു. വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനമായ സി. കെ.നാസർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വലിയാണ്ടി ഹമീദ്, ഷഹീർ മുറിച്ചാണ്ടി, അബു ഹാജി കാപ്പാറോട്ട്, ടി.വി. മുഹമ്മദ്, കോടുകണ്ടി മൊയ്തു, കേളോത്ത് മുഹമ്മദലി, ആർ അമ്മദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |