മേപ്പയ്യൂർ: പുറക്കാമല സംരക്ഷണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിന് ജയിൽവാസമനുഷ്ഠിച്ച് ജാമ്യത്തിൽ ഇറങ്ങിയ ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യയ്ക്ക് സ്വീകരണം നൽകി. ആർ.ജെ.ഡി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ നടന്ന സ്വീകരണ പൊതുയോഗത്തിൽ നിഷാദ് പൊന്നംകണ്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.നിഷിത, മിനി അശോകൻ, സുനിൽ ഓടയിൽ, കെ.എം.ബാലൻ, പി. ബാലകൃഷ്ണൻ കിടാവ്, കൃഷ്ണൻ കീഴലാട്, എ.എം. കുഞ്ഞികൃഷ്ണൻ, വി.പി. ദാനിഷ്, വി.പി. ഷാജി, പി.കെ. രതീഷ് എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് സി.കെ. അനീഷ്, കെ.എം. ശ്രീധരൻ, കെ.ടി. രമേശൻ, വി.പി. രാജീവൻ, പി.ടി. ബാലകൃഷ്ണൻ, പി.ടി. സുഭാഷ്, കെ. അശോകൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |