SignIn
Kerala Kaumudi Online
Friday, 23 October 2026 2.52 AM IST

മണൽ വാരൽ നിരോധനം നീക്കണം

sathi
മേഖലാ സമ്മേളനം

കടലുണ്ടി : മണൽവാരൽ നിരോധനം പിൻവലിച്ച് പുഴകളിൽ നിന്ന് മണൽ വാരാൻ അനുമതി നൽകണമെന്ന് നിർമ്മാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) വട്ടപറമ്പ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. വട്ടപറമ്പ് ഇ.എം.എസ് ഭവനിൽ സി.പി സരീഷ് നഗറിൽ നടന്ന സമ്മേളനം യൂനിയൻ ജില്ലാ സെക്രട്ടറി എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് എ വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പ്രദീഷ് ചോലയിൽ റിപ്പോർട്ടും, ട്രഷറർ ശശിധരൻ കക്കാട്ട് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എൻ.ഭാസ്കരൻനായർ, ഏരിയാ ജോ.സെക്രട്ടറി കെ ഗിരിഷ് കുമാർ, എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പ്രദീപ് കുമാർ എ (പ്രസിഡന്റ് ), വിനോദ്കുമാർ.എ (വൈ. പ്രസിഡന്റ്), പ്രദീഷ് ചോലയിൽ (സെക്രട്ടറി), ശശിധരൻ കക്കാട്ട് (ജോ. സെക്രട്ടറി), അജോഷ് കുമാർ യു (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL