വടകര: ഇൻവോൾവ് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി പത്താം വാർഷികാഘോഷം വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച്, വടകര നഗരസഭ, ഒഞ്ചിയം, ചോറോട്, ഏറാമല, അഴിയൂർ, വില്യാപ്പള്ളി, മണിയൂർ പഞ്ചായത്തുകളിലെ ഹരിത കർമ്മ സേനകളെ ആദരിച്ചു. വാർഷികാഘോഷ ലോഗോ രൂപകൽപ്പന ചെയ്ത ഷിബിന് ഉപഹാരം നൽകി. സംഘാടക സമിതി ചെയർമാൻ പി .പി രാജൻ അദ്ധ്യക്ഷത വഹിച്ചു. വടകര നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ .പി പ്രജിത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി സജീവ് കുമാർ, ഹരിയാലി കോ ഓർഡിനേറ്റർ മണലിൽ മോഹനൻ, ടി .വി .എ ജലീൽ തുടങ്ങിയവർ പ്രംസഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |