SignIn
Kerala Kaumudi Online
Friday, 23 October 2026 7.22 AM IST

ജില്ലാതല കേൾവി ദിനം ആചരിച്ചു

kelvi
കേൾവി ദിനം ജില്ലാതല ഉദ്ഘാടനം സബ് കളക്ടർ ഹർഷിൽ ആർ. മീണ നിർവഹിക്കുന്നു

കോഴിക്കോട്: ലോക കേൾവി ദിനത്തോടനുബന്ധിച്ച് ജില്ലാതല കേൾവിദിനം കോഴിക്കോട് ജനറൽ ആശുപത്രിയിൽ സബ് കളക്ടർ ഹർഷിൽ ആർ മീണ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേൾവിക്കുറവ് നേരത്തേ കണ്ടെത്താനാവശ്യമായ പരിപാടികൾ വിദ്യാലയതലത്തിൽ ആസൂത്രണം ചെയ്യണമെന്ന് സബ് കളക്ടർ പറഞ്ഞു. നേരത്തേയുള്ള കണ്ടെത്തൽ ചികിത്സ എളുപ്പമാക്കും. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗവും പൊതു ശബ്ദ മലിനീകരണങ്ങളും പുതിയ കാലത്തെ കേൾവിക്കുറവിന്റെ പ്രധാന കാരണങ്ങളാണ്. 2025 കഴിയുന്നതോടെ പത്തിലൊരാൾക്ക് കേൾവി പ്രശ്നമുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ജില്ലാ നോഡൽ ഓഫീസർ ഡോ. ടി.എൻ. സുരേഷ് വിഷയം അവതരിപ്പിച്ചു. ഡോ. സി.കെ. ഷാജി, ആർ.എം.ഒ ഡോ. ഭാഗ്യരൂപ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL