പയമ്പ്ര: കുരുവട്ടൂർ മണ്ഡലം ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റി പുറ്റ്മണ്ണിൽ വീട്ടിൽ നടത്തിയ മഹാത്മാകുടുംബ സംഗമവും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിക്കലും കെ. പി. സി. സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. മുൻ ഡി. സി. സി പ്രസിഡന്റ് കെ. സി അബു മുഖ്യാതിഥിയായി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജ്യോതി ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി. പി. ശ്രീനിവാസൻ നായർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം ശശികല പുനപ്പോത്തിൽ, ടി. കെ. റിയാസ്, ജയകൃഷ്ണൻ,കെ. സി. ഭാസ്കരൻ, രാജൻ നായർ അളകനന്ദ, ഷീബ സജിത്ത്, കെ.പി.അജേഷ്,കെ.എം.ചന്ദ്രൻ, യു.സി.രാജേഷ്, സുനജ നിഷാദ്, പി. ഗംഗാധരൻ നായർ, പി.എസ്.ദിപിൻ, കെ.സി.മനോജ്, രാജൻ നായർ, ധന്യശ്രീ, റസാഖ് പൊയിൽ താഴം, കെ.അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |