ഫറോക്ക്: മാലിന്യ മുക്തം നവ കേരളം കാമ്പെയിന്റെ ഭാഗമായി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ സർക്കാർ ഓഫീസുകൾക്കും സർക്കാർ എയിഡഡ് സ്കൂളുകൾക്കും റിംഗ് കമ്പോസ്റ്റ് സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കമായി. ഫറോക്ക് അസി. കമ്മിഷണരുടെ ഓഫീസിലേക്ക് റിംഗ് കമ്പോസ്റ്റ് നൽകി നഗരസഭ ചെയർമാൻ എൻ സി അബ്ദുൾ റസാഖ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ വി അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. അസി. കമ്മിഷണർ എ എം സിദ്ധിഖ് റിംഗ് കമ്പോസ്റ്റ് ഏറ്റുവാങ്ങി. നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇ കെ രാജീവ് സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ കെ രാധാകൃഷ്ണൻ, റഹ്മ പാറോൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |