കോഴിക്കോട്: കോഴിക്കോട് സെന്റ് ജോസഫ് ദേവഗിരി കോളേജ് പൂർവവിദ്യാർത്ഥി സംഘടന ബംഗളൂരു ഘടകം വാർഷിക പൊതുയോഗവും കുടുംബസംഗമവും ബംഗളൂരു ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിൽ നടന്നു. ക്രൈസ്റ്റ് ഡീംമ്ഡ് ടു ബി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഫാ. ഡോ. സി.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് ഹെർബെർട്ട് ഇ തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ദേവഗിരി കോളേജ് പൂർവിദ്യാർത്ഥിയും സോഷ്യൽമീഡിയ ഇൻഫ്ളുവെൻസറുമായ വിനോദ് നാരായണൻ മുഖ്യാതിഥിയായി. പ്രഫുൽ എസ്. കണ്ടത്ത്, ജോ.സെക്രട്ടറി സഞ്ജയ് അലയ്സ്, ദേവഗിരി കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. സുനിൽ ജോസ് എന്നിവർ പ്രസംഗിച്ചു. മുതിർന്ന അദ്ധ്യാപകരായ ഫാ. ജോസഫ് വയലിൽ, പ്രൊഫ.രവി, പ്രൊഫ. എം.കെ. ബേബി, പ്രൊഫ. വിൽസൺ റോക്കി, ടോംസൺ.എം.ജെ, വിമൽ ഗോപിനാഥ്, പി. സി.മുരളിധരൻ, അബ്ദുൾ മാലിക്, സി.എ. ജോസഫ് തുടങ്ങിയവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |