SignIn
Kerala Kaumudi Online
Friday, 23 October 2026 5.40 AM IST

പെൻഷനേഴ്സ് സംഘ് ട്രഷറി ധർണ

photo
കെ.എസ്. പി.എസ്. ബാലുശ്ശേരി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ബി.ജെ.പി. ഉത്തര മേഖലാ പ്രസിഡൻ്റ് ടി.പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: 12ാം പെൻഷൻ പരിഷ്‌കരണ കമ്മിഷനെ ഉടൻ നിയമിക്കുക, 11ാം പെൻഷൻ പരിഷ്‌കാരണത്തിലെ ക്ഷമശ്വാസ കുടിശിക അനുവദിക്കുക, സർക്കാർ വിഹിതം ചേർത്ത് മെഡിസപ്പ് കുറ്റമറ്റ രീതിയിൽ നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ബാലുശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി സബ് ട്രഷറിയ്ക്ക് മുന്നിൽ ധർണ നടത്തി. ബി.ജെ.പി ഉത്തരമേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി മേഖല കൺവീനർ കുട്ടിനാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.കെ.വിജയൻ, സംസ്ഥാന കൗൺസിൽ അംഗം അഴകത്ത് സോമൻ നമ്പ്യാർ, കുട്ടിനാരായണൻ നായർ, ഒ.പി. രാധാകൃഷ്ണൻ, മോഹനൻ, എ.കെ. വിലോചനൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL