കുന്ദമംഗലം : 'വിശുദ്ധ റമസാൻ ആത്മ വിശുദ്ധിയ്ക്ക് ' എന്ന പ്രമേയത്തിൽ നടക്കുന്ന റംസാൻ കാമ്പയിനിന്റെ ഭാഗമായി എസ്.വൈ.എസ് കുന്ദമംഗലം സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ പാതയിൽ മർകസ് പരിസരത്ത് ഇഫ്താർ ഖൈമ എന്ന പേരിൽ ഇഫ്താർ വിരുന്നൊരുക്കി. റംസാൻ 30 ദിവസവും ഇഫ്‌താർ ഖൈമയിൽ യാത്രക്കാർക്ക് നോമ്പ് തുറക്കുന്നതിനുള്ള വിഭവങ്ങൾ വിതരണത്തിനായി ഒരുക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.അഷ്റഫ് അഹ്സനി അദ്ധ്യക്ഷത വഹിച്ചു. സൈനുൽ ആബിദ് കുറ്റിക്കാട്ടൂർ, അസ് ലുദ്ദീൻ മായനാട് , സൈനുദ്ദീൻ നിസാമി കുന്ദമംഗലം, ബാദുഷ സഖാഫി, ശുഹൈബ് പൊന്നകം, കബീർ കുന്ദമംഗലം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |