SignIn
Kerala Kaumudi Online
Friday, 23 October 2026 3.21 AM IST

@ അവിവാ ഇൻഷ്വറൻസ് ശാഖകൾ പൂട്ടി വെട്ടിലായി പോളിസി ഉടമകൾ

insureence
അവിവാ ഇൻഷ്വറൻസ്

കോഴിക്കോട്: അവിവാ ഇൻഷ്വറൻസ് കമ്പനി കേരളത്തിലെ മുഴുവൻ ബ്രാഞ്ചുകളും പൂട്ടിയതോടെ അഞ്ച് ലക്ഷത്തോളം വരുന്ന പോളിസിയുടമകൾ സേവനം ലഭിക്കാതെ വെട്ടിലായി. ജീവനക്കാരെ വിവിധ സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റി. പുതുക്കാൻ ഓഫീസ് സംവിധാനമില്ലാത്തതിനാൽ പോളിസി ലാപ്‌സാവുകയും ഇൻഷ്വറൻസ് കവറേജ് നഷ്ടമാവുകയും ചെയ്യുകയാണ്. അപകടങ്ങളുണ്ടായിട്ടും ക്ലെയിം ചെയ്യാനാകാത്ത സ്ഥിതിയാണെന്ന് ഓൾ കേരള സെയിൽസ് റപ്രസന്ററ്റീവ്സ് ആൻഡ് മാർക്കറ്റിംഗ് എംപ്ളോയീസ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. നിലവിൽ ബാങ്ക് ഒഫ് മഹാരാഷ്ട്ര മുഖേനയാണ് പോളിസിത്തുക അടയ്ക്കുന്നത്. എന്നാൽ ബ്രാഞ്ചുകൾ ഇല്ലാതായതോടെ മറ്റ് സേവനങ്ങൾ നൽകാനാകുന്നില്ല. നിലവിലുള്ള പോളിസിയുടമകൾക്ക് സേവനം നൽകാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. തങ്ങളെ ഒഴിവാക്കാനാണ് ബ്രാഞ്ചുകൾ പൂട്ടിയതെന്ന് ജീവനക്കാർ ആരോപിച്ചു. ലണ്ടൻ കേന്ദ്രമായ അന്താരാഷ്ട്ര ഇൻഷ്വറൻസ് കമ്പനിയായ അവിവാ പ്രൈവറ്റ് ലിമിറ്റഡും ഇന്ത്യയിലെ ഡാബർ ഗ്രൂപ്പും ഓഹരിയുടമകളായി 20 വർഷത്തിലേറെയായി പ്രവർത്തിക്കുന്നു. സെയിൽസ് മാനേജർ, ഏജന്റ് തസ്‌തികകളിലായി 10 മുതൽ 20 വർഷം വരെ സർവീസുള്ളവരെയാണ് 2024 മാർച്ച് 21ന് മുന്നറിയിപ്പില്ലാതെ വിവിധ സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റി.

  • സ്ത്രീ ജീവനക്കാരോടും ദ്രോഹം

സ്ത്രീ ജീവനക്കാരെ അസം, യു.പി, കൊൽക്കത്ത, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് മാറ്റിയത്. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ ഇടനിലക്കാർ വഴി ജീവനക്കാർ മേലധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഫലമുണ്ടായില്ല. കമ്പനിയുമായി ബന്ധപ്പെടാനുള്ള അവസരവുമില്ലാതാക്കി. സെൻട്രൽ ലേബർ ഓഫീസിൽ പരാതി നൽകിയെങ്കിലും തള്ളി. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. എല്ലാ വിഭാഗത്തിലുമായി ആറായിരത്തോളം ജീവനക്കാരാണ് ഇന്ത്യയിലുള്ളത്. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജന. സെക്രട്ടറി ഇ.സി. സതീശൻ, വെെസ് പ്രസിഡന്റ് ബീന ടി.എൻ, ജോ. സെക്രട്ടറിമാരായ സിന്ധു വി.വി, വർക്കി ജോപ്പച്ചൻ, പ്രമോദ് വി.കെ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL