കോഴിക്കോട്: കെ.എസ്.ആർ.ടി.സി ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന മെഗാ ക്ലീനിംഗിൽ ശുചിയായത് കോഴിക്കോട് അടക്കം സംസ്ഥാനത്ത് 49 ഡിപ്പോകൾ. തുടർച്ചയായി 15 ദിവസത്തെ ക്ളീനിംഗ് പ്രവൃത്തിയ്ക്കുശേഷം കെ.എസ്.ആർ.ടി.സി തിരുവനന്തപുരം ഡിപ്പോയിലെ പത്തംഗ സംഘം തിരിച്ചുപോയി. മെഗാ ക്ലീനിംഗിന്റെ അവസാന ദിവസമായ ഇന്നലെ കാസർകോട് ഡിപ്പോയാണ് ശുചീകരിച്ചത്. തിരുവനന്തപുരത്ത് നിന്നായിരുന്നു തുടക്കം. കൂടുതൽ യാത്രക്കാരെത്തുന്ന ഡിപ്പോകളും തെരഞ്ഞെടുത്ത വർക്ക്ഷോപ്പുകളുമാണ് ഹൗസ് കീപ്പിംഗ് വിഭാഗം സംസ്ഥാന കോ ഓർഡിനേറ്റർ ശശികല ഗജ്ജാറിന്റെ നേതൃത്വത്തിൽ ശുചീകരിച്ചത്. തിരുവനന്തപുരം ഡിപ്പോയിലെ എട്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് സംഘത്തിലുള്ളത്. ശുചിമുറി, ഇരിപ്പിടം, ഫ്രണ്ട് ഓഫീസ്, ഡിപ്പോ പരിസരം എന്നിവ ശുചിയാക്കി. കഴിഞ്ഞയാഴ്ച നടന്ന കോഴിക്കോട്ടെ ശുചീകരണത്തിനു ശേഷം സംഘം കണ്ണൂർ. പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിലെത്തി. യാത്രക്കാർക്കും ജീവനക്കാർക്കും ബോധവത്കരണ ക്ലാസും നൽകി. മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെയും കെ.എസ്.ആർ.ടി.സി. സി.എം.ഡി പ്രമോജ് ശങ്കറിന്റെയും മറ്റും പിന്തുണയും ജീവനക്കാർക്ക് ലഭിച്ചു.
ആവശ്യമെങ്കിൽ ബിന്നുകൾ
യാത്രക്കാർ കൂടുതലുള്ള ഡിപ്പോകളിലെ ക്ലീനിംഗ് ആദ്യഘട്ടം പൂർത്തിയാക്കിയശേഷമാണ് കഴി ഞ്ഞ 18 മുതൽ രണ്ടാംഘട്ടം കൊട്ടാരക്കരയിൽ നിന്ന് തുടങ്ങിയത്. ശുചീകരണ സാമഗ്രകളുമായി കെ.എസ്.ആർ.ടി.സി. മൊബൈൽ വാനിൽ സഞ്ചരിച്ചാണ് മെഗാ ക്ലീനിംഗ് ഡ്രൈവ് നടത്തിയത്. ആവശ്യമെങ്കിൽ തദ്ദേശസ്ഥാപനങ്ങളും ശുചിത്വ മിഷനുമായി സഹകരിച്ച് ഡിപ്പോകളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും.
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം നടന്നത്. നല്ല സ്വീകാര്യത ലഭിച്ചു. ശുചീകരിച്ചവ വൃത്തിയായി തുടരുന്നുണ്ടോയെന്ന് പരിശോധിക്കും.
- ശശികല ഗജ്ജാർ
കോ - ഓർഡിനേറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |