SignIn
Kerala Kaumudi Online
Friday, 23 October 2026 4.08 AM IST

ക്യാൻസറിനെ ചെറുക്കാം, പരിശോധനയുമായി ജില്ലാപഞ്ചായത്ത്

can
കോഴിക്കോട് സിവിൽ സ്റ്റേഷനിലെ വനിത ജീവനക്കാർക്കായി നടത്തിയ കാൻസർ നിർണയ ക്യാമ്പ് കൗൺസിലർ എം.എൻ. പ്രവീൺ ഉദ്ഘാടനം ചെയ്യുന്നു

  • പരിശോധന ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കും

കോഴിക്കോട്: ജില്ലയിൽ ക്യാൻസർ പ്രതിരോധ പ്രവർത്തനത്തിന് പ്രത്യേക പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ഇതിനായി ക്യാൻസർ രോഗികളുടെ ക്ഷേമവും സമ്പൂർണ ക്യാൻസർ പ്രതിരോധവും ലക്ഷ്യമിട്ട് കോഴിക്കോട് ക്യാൻസർ കെയർ സൊസൈറ്റിയുടെ പ്രവർത്തനം ആരംഭിച്ചു. രോഗം നേരത്തെ കണ്ടുപിടിച്ച് ചുരുങ്ങിയ ചെലവിൽ പൂർണമായും ഭേദമാക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇതിനായി ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ക്യാൻസർ നിർണയ ക്യാമ്പ് നടത്തും. ജില്ലാതല ഉദ്ഘാടനം കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷീബ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് 2012ൽ ആരംഭിച്ച സ്നേഹസ്പർശം പദ്ധതിയുടെ മാതൃകയിലായിരിക്കും പ്രവർത്തനം. തുടർച്ചയായ ബോധവത്കരണം നടത്തും. മലബാർ ക്യാൻസർ കെയർ സൊസൈറ്റിയുടെ സാങ്കേതിക സഹായമുപയോഗിച്ച് നടത്തിയ ക്ലിനിക്കിന് കോഴിക്കോട് മെഡിക്കൽ കോളേജ് റേഡിയോതെറാപ്പി വിഭാഗം മേധാവി ഡോ. അജയ് കുമാർ നേതൃത്വം നൽകി. ഡോ. നർമിന, ഡോ. വി.സി. രവീന്ദ്രൻ, ഡോ. ഹർഷ ഗംഗാധരൻ തുടങ്ങിയവരും കക്കോടി കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരും ആശാവർക്കർമാരും പങ്കെടുത്തു. മാമോഗ്രാം, അൾട്രാ സൗണ്ട് സ്കാനിംഗ് ഉൾപ്പെടെ സെർവിക്കൽ, ബ്രസ്റ്റ്, ഓറൽ പരിശോധനകൾ നടത്തി. 350 ഓളം പേർ സൗജന്യസേവനം പ്രയോജനപ്പെടുത്തി.

മെഗാ ക്യാൻസർ നിർണയ ക്യാമ്പ്


കോഴിക്കോട്: 'ആരോഗ്യം ആനന്ദം അകറ്റാം അർബുദം' കാമ്പയിന്റെ ഭാഗമായി കോഴിക്കോട് സിവിൽ സ്റ്റേഷനിലെ വനിത ജീവനക്കാർക്ക് ക്യാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. മാറിടത്തിലെ അർബുദം, ഗർഭാശയ അർബുദം എന്നിവ നേരത്തെ കണ്ടെത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കുകയാണ് ലക്ഷ്യം.

സിവിൽ സ്റ്റേഷൻ നഗരാരോഗ്യകേന്ദ്രത്തിൽ ആറ് വരെ പരിശോധന തുടരും. ആദ്യദിനം 73 പേരുടെ ഗർഭാശയ, സ്തനാർബുദ പരിശോധന നടത്തി. ഇതിൽ 39 പേരുടേത് പാസ്മിയർ പരിശോധനയ്ക്കയച്ചു. 13 പേരെ മാമോഗ്രാം പരിശോധനയ്ക്ക് റഫർ ചെയ്തു. വാർഡ് കൗൺസിലർ എം.എൻ പ്രവീൺ ഉദ്ഘാടനം ചെയ്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി.കെ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL