കോഴിക്കോട്: ടീം ഗിഫ്റ്റ് ഓഫ് ഹാർട്ട് ചാരിറ്റബിൾ സൊസെെറ്റിയും കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി ഗവ. ജനറൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ വനിതാ ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിലാണ് ക്യാമ്പ്. അന്നേ ദിവസം ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടക്കും. വാർത്താസമ്മേളനത്തിൽ ഗിഫ്റ്റ് ഓഫ് ഹാർട്ട് ചാരിറ്റബിൾ സൊസെെറ്റി പ്രസിഡന്റ് ശ്രീജിത്ത് പുതുപ്പാടി, പ്രജീഷ് പാലാട്ട്, കൂട്ടം കുടുംബ കൂട്ടായ്മ ജോ. സെക്രട്ടറി മോഹനൻ, ശ്രീനാഥ് ഉണ്ണിക്കണ്ണൻ, ഷമീന എം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |