ബാലുശ്ശേരി: ബി.ജെ.പി ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലുശ്ശേരിയിൽ നടന്ന ലഹരി വിരുദ്ധ പ്രതിഷേധ ജ്വാല സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ വർദ്ധിച്ചു വരുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷൈനി ജോഷി അദ്ധ്യക്ഷത വഹിച്ചു. ജില്ല ഉപാദ്ധ്യക്ഷൻ ടി. ബാലസോമൻ, ലിബിൻ ബാലുശ്ശേരി, കെ.എം പ്രതാപൻ, ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ ജ്വാലയ്ക്ക് രവീന്ദ്രൻ കേളോത്ത്, മോഹനൻ പുത്തൂർവട്ടം, ഷിനോദ് പി..വി, ടി.സദാനന്ദൻ, ബിന്ദു മനോജ്, ഷീബ ഉണ്ണികുളം എന്നിവർ നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി പ്രമോദ് ശിവപുരം സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |