കീഴരിയൂർ : കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനം നടുവത്തൂർ യുപി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിർമല ഉദ്ഘാടനം ചെയ്തു. പെൺകുട്ടികൾക്കെതിരെ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഇത്തരം സ്വയം രക്ഷാ മാർഗങ്ങൾ അഭ്യസിക്കേണ്ടത് അനിവാര്യമാണെന്ന് കെ.കെ നിർമല പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ സജീവൻ, ജലജ കെ.കെ, സ്കൂൾ പ്രധാനാദ്ധ്യാപകൻ ജയരാമൻ എന്നിവർ പ്രസംഗിച്ചു. കരാട്ടെ പരിശീലകരായ അഭിജിത്, ആരതി എന്നിവർ പങ്കെടുത്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ വീണ സ്വാഗതവും അധ്യാപകൻ ഷിജു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |