കുന്ദമംഗലം: കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇന്നു മുതൽ 9 വരെ അഖിലേന്ത്യാ അന്തർ എൻ.ഐ.ടി ഖോ ഖോ, ഹോക്കി ടൂർണമെന്റുകൾ നടക്കും. ഇന്ത്യയിലെ 14 എൻ.ഐ.ടികളിൽ നിന്നുള്ള ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ദ്രോണാചാര്യ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ജേതാവ് എസ് മുരളീധരൻ ഇന്ന് വൈകിട്ട് ടൂർണമെന്റുകൾ ഉദ്ഘാടനം ചെയ്യും. പത്മഭൂഷൺ അവാർഡ് ജേതാവും ഒളിമ്പ്യനുമായ പി.ആർ ശ്രീജേഷ് സമാപന ദിവസം മുഖ്യാതിഥിയാവും. രാജ്യത്തെ വിവിധ എൻ.ഐ.ടികളിൽ നടന്ന അഖിലേന്ത്യാ അന്തർ എൻ.ഐ.ടി ടൂർണമെന്റുകളിൽ ഈ വർഷം എൻ.ഐ.ടി കാലിക്കറ്റിന്റെ ടീമുകൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പുരുഷ- സ്ത്രീ വിഭാഗങ്ങളിലായി 18 അഖിലേന്ത്യാ അന്തർ എൻ.ഐ.ടി മത്സരങ്ങളിൽ പങ്കെടുത്ത് വിവിധ കായിക ഇനങ്ങളിൽ ശ്രദ്ധേയമായ വിജയം നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |