SignIn
Kerala Kaumudi Online
Friday, 23 October 2026 7.40 AM IST

ലഹരിക്കെതിരെ സോക്കർ ലീഗ്

sokker
ലഹരിക്കെതിരെ സോക്കർ ലീഗ്

വടകര: 'ഫുട്‌ബോളാണ് ഞങ്ങൾക്ക് ലഹരി' എന്ന മുദ്രാവാക്യം ഉയർത്തി വടകര എസ് .ജി .എം. എസ്. ബി സ്‌കൂളിൽ സോക്കർ ലീഗ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ കൂടിവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്ക്കരണ സന്ദേശം ഉയർത്തിയാണ് സോക്കർ ലീഗ് സംഘടിപ്പിച്ചത്. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തുകൊണ്ടാണ് മത്സരം ആരംഭിച്ചത്. പ്രധാനാദ്ധ്യാപിക കെ. ശ്രീജ ഉദ്ഘാടനം ചെയ്തു. കളികളിൽ നിന്ന് പുതിയ തലമുറ വിട്ടു നിന്നതാണ് ലഹരിക്ക് അടിമപ്പെടാനുള്ള പ്രധാന കാരണമെന്ന് പ്രധാനാദ്ധ്യാപിക പറഞ്ഞു. ടി. മനോജ് കുമാർ,സി. സുനീഷ് കുമാർ,സി. നിജിൻ,പി. എൻ അർജുൻ,ആർ. രാഗേഷ്, കെ. പി ജിതിൻ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL