SignIn
Kerala Kaumudi Online
Friday, 23 October 2026 7.47 AM IST

പുസ്തക ചർച്ചയും കവിയരങ്ങും

g
മേപ്പയ്യൂർ റിഥം ഹാളിൽ നടന്ന മാതൃഭാഷാ സമ്മേളനത്തിൽ മോഹനൻ ചേനോളിമുഖ്യ പ്രഭാഷണം നടത്തുന്നു.

മേപ്പയ്യൂർ : മലയാള ഐക്യവേദി മേപ്പയ്യൂർ പ്രദേശിക സമിതിയും റിഥം സാംസ്കാരിക വേദിയും സംയുക്തമായി പുസ്തക ചർച്ചയും
കവിയരങ്ങും നടന്നു. മാതൃഭാഷയും ജനാധിപത്യ സമൂഹവും എന്ന വിഷയത്തിൽ സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ മോഹനൻ ചേനോളി പ്രഭാഷണം നടത്തി. എഴുത്തുകാരനും ചിന്തകനുമായ ഡോ.പി. പവിത്രന്റെ "മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരം" പുസ്തകം അദ്ദേഹം പരിചയപ്പെടുത്തി. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി. ശോഭ ഉദ്ഘാടനം ചെയ്തു. ഷൈജ ചടയൻ, സീന കെ.പി,സ്നേഹ അമ്മാറത്ത്, സുധീർ ബാബു, പ്രേമൻ പാമ്പിരിക്കുന്ന്, എം.കെ.ശിവദാസൻ , കൗമുദി അശോകൻ, വിനോദൻ വെങ്കപ്പാറക്കൽ എന്നിവർ പ്രസംഗിച്ചു. എ. സുബാഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബൈജു മേപ്പയ്യൂർ സ്വാഗതവും ശശി വരവീണ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL