SignIn
Kerala Kaumudi Online
Friday, 23 October 2026 6.15 AM IST

തപാൽ കലാമേള: കേരളം ജേതാക്കൾ

thapal
കോ​ഴി​ക്കോ​ട് ​ന​ള​ന്ദ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ന്ന​​ അ​ഖി​ലേ​ന്ത്യ​ ​ത​പാ​ൽ​ ​ക​ലാ​മേ​ള​യി​ലെ​ ​സം​ഘ​നൃ​ത്ത​ ​മ​ത്സ​ര​ത്തി​ൽ​ ​നി​ന്ന്. ഫോട്ടോ: കെ​ ​വി​ശ്വ​ജി​ത്ത്

കോഴിക്കോട്: കോ​ഴി​ക്കോ​ട് ​ന​ള​ന്ദ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ നടന്ന അഖിലേന്ത്യ തപാൽ കലാമേളയിൽ കേരളം ജേതാക്കളായി. 87 പോയിന്റുമായി കേരളവും കർണാടകയും തുല്യനിലയിലെത്തിയതോടെ കൂടുതൽ ഒന്നാം സ്ഥാനം നേടിയ കേരളത്തെ ജേതാക്കളായി പ്രഖ്യാപിച്ചു. 48 പോയിന്റ് നേടിയ ഒഡീഷയാണ് മൂന്നാം സ്ഥാനത്ത്. മേള ഇന്ന് സമാപിക്കും. രാവിലെ 10ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ( കേരള സർക്കിൾ) ജെ.ടി വെങ്കിടേശ്വരലു മുഖ്യാതിഥിയാകും. ഉത്തരമേഖല പോസ്റ്റ് മാസ്റ്റർ ജനറൽ സയ്യിദ് റഷീദ് അദ്ധ്യക്ഷത വഹിക്കും. സീനിയർ സൂപ്രണ്ട് വി. ശാരദ, അസി. ഡയറക്ടർ (വെൽഫെയർ) കെ. മനോജ് എന്നിവർ പ്രസംഗിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL