ബാലുശ്ശേരി : ബാലുശ്ശേരി പ്രസ് ക്ളബിന്റെ നേതൃത്വത്തിൽ ഗോകുലം കോളജ് എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ ലഹരിക്കെതിരെ പ്രതിരോധ സംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ളബ് പ്രസിഡന്റ് പ്രകാശൻ പിലാത്തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. യു.കെ.വിജയൻ, കെ.ബലരാമൻ, ബി.അഭിഷേക്,രാജൻ ബാലുശ്ശേരി, മുജീബ് പുറായിൽ പ്രസംഗിച്ചു. ദിയ പള്ളിക്കൽ പ്രതിജ്ഞ ചൊല്ലി. എൻ.എസ്.എസ് വിദ്യാർഥികൾ ലഹരി വിരുദ്ധ സന്ദേശത്തോടെ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. പി.കെ.രാമകൃഷ്ണൻ, ടി.കെ.ബിജീഷ് കുമാർ, വി.സി.അനുപമ, ജയപ്രകാശ് തേനാക്കുഴി, രവി കുട്ടമ്പൂർ, ബിജു കക്കയം, കരുണൻ വൈകുണ്ഠം, ഷരീഫ് കിനാലൂർ, കെ.നിഷിത, പി.പി. അശ്വതി നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |