ബാലുശ്ശേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ബാലുശ്ശേരി നിയോജക മണ്ഡലം വനിത ഫോറം കമ്മറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട വനിതാ ദിനത്തിൽ സെമിനാർ നടത്തി. കെ.എസ്.എസ്.പി.എ വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് എം വാസന്തി ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ വനിത ഫോറം നിയോജക മണ്ഡലം പ്രസിഡന്റ് ഇ സുജാത അദ്ധ്യക്ഷത വഹിച്ചു. കൂവിൽ കൃഷണൻ ഉള്ള്യേരി ക്ലാസെടുത്തു. ശ്രീധരൻ പാലയാട്, പി.കെ സുനിൽകുമാർ, രമേശ് വലിയാറമ്പത്ത്, എ.കെ രാധാകൃഷ്ണൻ, പി. സി. ലീലാവതി,പി പുഷ്പ രാമചന്ദ്രൻ, ടി. മാലതി,ആലിസ് ഉമ്മൻ, സി. കെ പ്രേമി,ഇ.കെ അനിത, യു.കെ കോമളവല്ലി പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |