നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എൽ.ഡി.എഫ് മാർച്ചും ധർണയും നടത്തി. പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥത, ഫണ്ട് വിനിയോഗത്തിൽ എൽ.ഡി.എഫ്. അംഗങ്ങളോടുള്ള വിവേചനം, നാദാപുരം ബസ് സ്റ്റാൻഡ്, കല്ലാച്ചി വഴിയോര വിശ്രമ കേന്ദ്രം എന്നിവയുടെ നിർമ്മാണ പ്രവർത്തനത്തിലെ അലംഭാവം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സി.പി.എം നാദാപുരം ഏരിയ സെക്രട്ടറി
എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സി എച്ച് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ ബ്ലോക്ക് സ്ഥിരംസമിതി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, കരിമ്പിൽ ദിവാകരൻ, കെ.ജി. ലത്തീഫ്, പി.പി. ബാലകൃഷ്ണൻ, സി. വി.നിഷ മനോജ്, സി. എച്ച്.ദിനേശൻ, ടി. ബാബു എന്നിവർ പ്രസംഗിച്ചു. ടി. സുഗതൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |