SignIn
Kerala Kaumudi Online
Friday, 23 October 2026 9.06 AM IST

പി.കെ.രാജൻ ചരമവാർഷികം

2
പടം: പി.കെ. രാജൻ നാലാം ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സദസ് വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് പി.എം. നാണു ഉദ്ഘാടനം ചെയ്യുന്നു.

കല്ലാച്ചി: വിഷ്ണുമംഗലം പി. കെ.രാജൻ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പി.കെ.രാജൻ നാലാംചരമ വാർഷിക ദിനാചരണവും ഗ്രന്ഥാലയത്തിന്റെ മുന്നാം വാർഷികവും ആചരിച്ചു. സാംസ്കാരിക സദസ് വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.എം. നാണു ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ.പി. വിനോദൻ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണൻ വാണിമേൽ പി.കെ.രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. വി.കെ.സുരേഷ് ബാബു ചിറ്റാരിപ്പറമ്പ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.സതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി കുമാരൻ, വാർഡ് മെമ്പർ വി.പി. കുഞ്ഞിരാമൻ, വി.വി. റിനീഷ്, പി.മധു പ്രസാദ് എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം കൺവീനർ ടി.പി.രാജൻ സ്വാഗതവും കെ.വി. രാജേഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL