കോഴിക്കോട് : കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടന്ന 'ഹരിതം' ദ്വിദിന പഠന ക്യാമ്പ് സമാപിച്ചു. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ജീവനക്കാർക്കുള്ള പുരസ്‌കാര വിതരണം ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.പി ഗോപകുമാർ നിർവഹിച്ചു. കാംസഫ് സംസ്ഥാന പ്രസിഡന്റ് സതീഷ് കണ്ടല അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ.മുകുന്ദൻ, കാംസഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി അനു, ആർ.സരിത, അഭിലാഷ്. എസ്, ദേവികൃഷ്ണ.എസ്, സുഭാഷ് എ.കെ, സായൂജ് കൃഷ്ണൻ, ബീന കെ.ബി, കെ.മനോജൻ, കെ.പി ഗോപകുമാർ, പ്രതീപൻ മാലോത്ത്, മനോജ് പുതുശ്ശേരി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |