SignIn
Kerala Kaumudi Online
Friday, 23 October 2026 8.20 AM IST

ലഹരി വിരുദ്ധ ബോധവത്കരണം

1
സംസ്ഥാന വനിതാസെൽ കൺവീനർ പ്രൊഫ. ഡോ. പ്രജിത.പി. ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് : കോളേജ് അദ്ധ്യാപക സംഘടനയായ കെ.പി.സി.ടി.എ കോഴിക്കോട് വനിതാസെല്ലിന്റെ ആഭിമുഖ്യത്തിൽ “ഹരം ലഹരി രഹിത ജീവിതം” എന്ന പേരിൽ ലഹരിവിരുദ്ധ ബോധവത്ക്കരണവും മദ്യനിരോധന മഹിളവേദി പ്രവർത്തകരായ മുതിർന്ന വനിതകളെ ആദരിക്കലും നടന്നു. സംസ്ഥാന വനിതാസെൽ കൺവീനർ പ്രൊഫ. ഡോ. പ്രജിത.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.സംഗീത കെ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.ടി.എ സംസ്ഥാന ട്രഷറർ ഡോ. ടി.കെ.ഉമർ ഫറൂഖ് ആമുഖഭാഷണം നടത്തി. മഹിള കോൺഗ്രസ് ജില്ലാസെക്രട്ടറി കവിത. പി.കെ. വിശിഷ്ടാതിഥിയായി. കേരള മദ്യ നിരോധന മഹിളാവേദി അംഗങ്ങളായ ചിന്നമ്മ ഒ.ജെ, ഇയ്യച്ചേരി പത്മിനി, സിസ്റ്റർ മൗറില്ല, ബി.കെ. കൗസല്യ, സരോജിനി സി.കെ, ഉഷാദേവി സി എന്നിവരെ ആദരിച്ചു. ഡോ. മനോജ് മാത്യൂസ്, ഡോ. സിന്ധുകൃഷ്ണദാസ്, ജെയ്സൺ ജോസഫ് തുടങ്ങിയർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL