SignIn
Kerala Kaumudi Online
Friday, 23 October 2026 11.21 AM IST

രാമനാട്ടുകര അങ്ങാടിയിലുണ്ട് അപകടം മണക്കും മൊബൈൽ ടവർ

story
രാമനാട്ടുകര അങ്ങാടിയിലെ അപകടത്തിലായ മൊബൈൽ ടവർ

രാമനാട്ടുകര:കാലപ്പഴക്കത്താൽ വീഴാറായ മൊബൈൽ ടവർ ജീവന് ഭീഷണിയാവുന്നു. രാമനാട്ടുകര ബസ് സ്റ്റാൻഡിന് എതിർവശം കേരള ഗ്രാമീൺ ബാങ്കിന് മുകളിൽ സ്ഥാപിച്ച സ്വകാര്യ ടെലഫോൺ കമ്പനികളുടെ ടവറാണ് ഏതു നിമിഷവും നിലം പതിക്കാം പാകത്തിൽ നിൽക്കുന്നത്. കാറ്റും മഴയും വരുമ്പോൾ താഴെയുള്ള കടകളിലെ ആളുകൾ പേടിച്ചാണ് കഴിയുന്നത്.വർഷങ്ങളുടെ പഴക്കമുള്ളതിനാൽ ടവറിന്റെ അടിഭാഗം തുരുമ്പിച്ചും കോൺക്രീറ്റ് ഇളകിയ നിലയിലുമാണ്.ഏതു കമ്പനിയുടെ ടവറാണ് ഇതെന്ന് സമീപവാസികൾക്കൊന്നും അറിയില്ല .നിരവധി ടെലഫോൺ കമ്പനികളുടെ ആന്റിനകളാണ് ഇതിനു മുകളിൽ സ്ഥാപിച്ചിട്ടുള്ളത്. ആദ്യ കാലങ്ങളിൽ ഭാരം കൂടിയ നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ച് നിർമ്മിച്ച ടവറാണെന്ന് നാട്ടുകാർ പറയുന്നു. കോൺക്രീറ്റ് കാലുകളിൽ കുറ്റിച്ചെടികൾ വളർന്ന് വേരുകൾ ഇറങ്ങിയ നിലയിലാണ് .ടവറിന് ചുറ്റും വീടുകളും,കടകളും,വലിയ സ്ഥാപനങ്ങളും നഗരസഭ റോഡുമുണ്ട്. വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന പഴയ ദേശീയപാത ഇതിനു മുന്നിലാണ്. പ്രസരണ ശേഷി കൂടുതലുള്ള വൈദ്യുതി കമ്പികളും നിരവധി സ്വകാര്യ ചാനലുകളുടെ കേബിളുകളും ഇതിനടുത്തായുണ്ട്.രാമനാട്ടുകര നഗരസഭ ഇരുപതാം ഡിവിഷനിൽ ഉൾപ്പെടുന്ന സ്ഥലത്തെ ടവർ അപകടാവസ്ഥയിലാണെന്ന കാര്യം ഡിവിഷൻ കൗൺസിലർ കൂടിയായ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ പി.കെ അബ്ദുൽ ലത്തീഫിനെ അറിയിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL