വടകര : ബ്ലോക്ക് പഞ്ചായത്ത് ചോമ്പാല മിനി സ്റ്റേഡിയത്തിൽ മേയ് മൂന്ന് മുതൽ 11 വരെ നടത്തുന്ന കടത്തനാട്ടങ്കത്തിന്റെ സംഘാടകസമിതി ഓഫീസ് ചോമ്പാൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ തുറന്നു. പ്രശസ്ത ഗായകനും പ്രഭാഷകനുമായ വി .ടി മുരളി ഉദ്ഘാടനം ചെയ്തു. മാപ്പിളപ്പാട്ട് കലാകാരൻ താജുദ്ദീൻ വടകര മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .പി ഗിരിജ അദ്ധ്യക്ഷത വഹിച്ചു.. വൈസ് പ്രസിഡന്റ് വി.കെ സന്തോഷ് കുമാർ, മുഹമ്മദ് ഗുരുക്കൾ, പി. ശ്രീധരൻ, പി .പി രാജൻ, പ്രദീപ് ചോമ്പാല, ബാബു പറമ്പത്ത്, ജനറൽ കൺവീനർ കെ .എം സത്യൻ , ഫെസ്റ്റിവൽ കോ ഓർഡിനേറ്റർ വി.മധുസൂദനൻ, കെ.പി സൗമ്യ ,ശ്യാമള കൃഷ്ണാർപ്പിതം , ദീപു രാജു തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |