SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 PM IST

കോഴിക്കോടിന് ഇനിയുണ്ടാവും സ്വന്തം ജൈവ വിഭവങ്ങൾ

nature

കോഴിക്കോട് : ശാസ്ത്രീയ പരിശോധനകളിലൂടെ കണ്ടെത്തി ജില്ലയുടെ ഔദ്യോഗിക ജൈവ വിഭവങ്ങളെ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത്. ജില്ലാ ജൈവ വൈവിദ്ധ്യ കോ ഓർഡിനേഷൻ കമ്മിറ്റിയും ജില്ലാ പഞ്ചായത്ത് ജൈവ വൈവിദ്ധ്യ പരിപാലന സമിതിയും സംയുക്തമായാണ് ജില്ലയുടെ ഔദ്യോഗിക ജൈവ വിഭവങ്ങളെ കണ്ടെത്തുക. ഔദ്യോഗിക ജീവി, ജില്ലാ വൃക്ഷം, ജില്ലാ ജലജീവി, ജില്ലാ പക്ഷി, ജില്ലാ പുഷ്പം, ജില്ലാ ചിത്രശലഭം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് പ്രഖ്യാപനം നടത്തുക. ഇതിലൂടെ വംശനാശ ഭീഷണി നേരിടുന്ന ജന്തുജാലങ്ങളെ സംരക്ഷിക്കുക എന്നതും ജില്ലാപഞ്ചായത്ത് ലക്ഷ്യമിടുന്നു. ഓരോ പ്രദേശത്തെയും വിവിധ ആവാസ വ്യവസ്ഥകൾ, പരമ്പരാഗത ഇനങ്ങൾ, അറിവുകൾ, സംരക്ഷണ പ്രദേശങ്ങൾ, ജൈവ വിഭവങ്ങൾ എന്നിവയെല്ലാം രേഖപ്പെടുത്തപ്പെടും. ജില്ലയുടെ ജൈവവൈവിദ്ധ്യത്തിന് തെളിവാകുന്ന രേഖയായിരിക്കും ഇത്. ആദ്യഘട്ടത്തിൽ ശാസ്ത്ര സമൂഹത്തിന്റെയും നാട്ടുകാരുടെയും സഹായം തേടാൻ ജില്ലാ പഞ്ചായത്ത് ജൈവ വൈവിദ്ധ്യ പരിപാലന സമിതി തീരുമാനിച്ചു.

നിർദ്ദേശിക്കാം

ഓരോ പ്രദേശത്തിന്റെ പ്രത്യേകതകളും ജൈവ വിഭവങ്ങളെക്കുറിച്ചുള്ള അറിവുകളും പൊതുജനങ്ങൾക്ക് രേഖപ്പെടുത്താൻ അവസരമുണ്ട്. നിർദ്ദേശങ്ങൾ ജില്ലാ ജൈവ വൈവിദ്ധ്യ പരിപാലന സമിതിയുടെ ഇ മെയിലായ bmckkddistrict@gmail. com.ലേക്ക് അയക്കാം. പൊതുനിർദ്ദേശങ്ങൾ സ്വീകരിക്കുന്ന അവസാന തിയതി ഈമാസം 20 ആണ്. കൂടുതൽ വിവരങ്ങൾക്കായി 9656530675 എന്ന നമ്പറിൽ ബന്ധപ്പെടണം.

'പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ കൂടി പരിഗണിച്ചായിരിക്കും ജൈവ വിഭവങ്ങളുടെ പ്രഖ്യാപനം'. ഡോ. കെ.പി മഞ്ജു, കോ ഓർഡിനേറ്റർ, ജില്ലാ ജൈവ വൈവിദ്ധ്യ പരിപാലന സമിതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL