ചാത്തമംഗലം: വിദ്യാർത്ഥികളുടെ അറിവും നൈപുണികളും പ്രകടമാക്കിയും വ്യത്യസ്ത അക്കാഡമിക മികവുകളുടെ നേർക്കാഴ്ചകളൊരുക്കിയും എൻ. ഐ. ടി ചേനോത്ത് ഗവ.എൽ.പി. സ്ക്കൂളിൽ "അറിവരങ്ങ് " പഠനോത്സവം നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേൻമ പദ്ധതിയുടെ ഭാഗമായി നടപ്പ് അക്കാഡമിക വർഷത്തിൽ വിദ്യാർത്ഥികൾ ആർജ്ജിച്ച പഠനാനുഭവങ്ങളിൽ ഊന്നിയാണ് പഠനോത്സവം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം പി.ടി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ ശുക്കൂർ കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി. അജേഷ് , സ്കൂൾ വികസന സമിതി കൺവീനർ സി. ഗംഗാധരൻ നായർ , കെ.പി. നൗഷാദ് , അശ്വതി എൻ നായർ , പ്രീത പീറ്റർ , അനഘ വെള്ളന്നൂർ , ധനില , മിസ്രിയ പുള്ളാവൂർ , ജസ്‌ല എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |